1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 206 people arrested for bengaluru riots

ബെംഗളൂരു കലാപം: 60 പേർ കൂടി അറസ്റ്റിൽ, പിടിയിലായരുടെ എണ്ണം 206 ആയി

ബെംഗളൂരു കലാപം
ബെംഗളൂരു കലാപത്തിൽ അറുപത് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്‌തു. ഇതോടെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 206 ആയി. കലാപത്തെ പറ്റി സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
കലാപത്തെ തുടർന്ന് നഗരത്തിൽ വിവിധയിടങ്ങളിൽ പോലീസ് പരിശൊധന ഇപ്പോഴും തുടരുകയാണ്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധനാഞ്ജയും പലയിടങ്ങളിൽ പിൻവലിച്ചിട്ടില്ല.കലാപത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കാനുള്ള നടപടി തുടരുകയാണെന്നും കർണാടക അഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
അടുത്ത ലേഖനം
കോവാക്സിന് വിപരീത ഫലങ്ങളില്ല; ആദ്യഘട്ട പരീക്ഷമണം വിജയം, രണ്ടാം ഘട്ടം അടുത്ത മാസം മുതൽ