എഫ്ഐആർ പോലും രജിസ്റ്റർ ചെയ്‌തില്ല, സുശാന്തിന്റെ മരണത്തിൽ മുംബൈ പോലീസിനെതിരെ സിബിഐ

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2020 (17:32 IST)
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണത്തിൽ മുംബൈ പോലീസിനെതിരെ സുപ്രീം കോടതിയിൽ. കേസിൽ ഇതുവരെ മുംബൈ പോലീസ് പോലും രജിസ്റ്റർ ചെയ്‌തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.മുംബൈ സർക്കാരിന്റെ മൊഴിയെടുപ്പും നിയമ രീതികൾ പാലിക്കാതെയാണെന്നും സിബിഐക്കായി ഹാജരായ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

കേസിൽ സുശാന്തിന്റെ കാമുകി റിയ ചക്രവർത്തി ഉൾപ്പടെ ആറ് പേർക്കെതിരെയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.യയുടെ അച്ഛനും സഹോദരനും കേസെടുത്തവരിലുണ്ട്. സുശാന്ത് സിംഗുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ നടി റിയ ചക്രവർത്തിയേയും റിയയുടെ ചാർട്ടേഡ് അക്കൗണ്ടന്റിനെയും ഇ‌ഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :