അനുബന്ധ വാര്‍ത്തകള്‍
- രോഗം സ്ഥിരീകരിച്ചവരേക്കൾ രണ്ടോ മൂന്നോ ഇരട്ടി ലക്ഷണമില്ലാതെയോ നിസാര ലക്ഷണങ്ങളോടെയോ സമൂഹത്തിൽ ഉണ്ട്
- കൊവിഡ് മരണം കണക്കാക്കുന്നത് എങ്ങനെ ? വിശദീകരിച്ച് ആരോഗ്യമന്ത്രി
- കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കി ടാറ്റ
- 24 മണിക്കൂറിനിടെ 64,553 പേർക്ക് രോഗബാധ 1,007 മരണം രാജ്യത്ത് കൊവിഡ് ബാധിതർ കാൽ ലക്ഷത്തിലേയ്ക്ക്
- ചരിത്രത്തിൽ ആദ്യം, സ്വാതന്ത്ര്യ ദിനത്തിൽ നയാഗ്ര വെള്ളച്ചാട്ടത്തിൽ ത്രിവർണപതാക ഉയർത്തും
വല്ലാർപാടത്ത് എത്തിയ ഡിപ്ലോമാറ്റിക് കാർഗോ പ്രോട്ടോകോൾ വിഭാഗം അറിയാതെ കസ്റ്റംസ് വിട്ടുനൽകി
തിരുവനന്തപുരം: വല്ലാർപാടം വഴി യുഎഇ കോൺസലേറ്റിലേയ്ക്ക് എത്തിയ ഡിപ്ലോമാറ്റിക് കാർഗോ സംസ്ഥാന പ്രോട്ടോകോൾ വിഭാഗം അറിയാതെ കസ്റ്റംസ് ഉദ്യോഗസ്ഥർ യുഎഇ കോണ്‍സുലേറ്റിന് വിട്ടു നല്‍കി. മാർച്ച് 23ന് വല്ലാർപാടത്ത് ഡിപ്ലോമാറ്റിക് കർഗോ എത്തിയിരുന്നു. എന്നാൽ ഇത് കൈപ്പറ്റുന്നതിനായി കോണ്‍സുലേറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ അനുമതി തേടുകയിരുന്നില്ല. പ്രോട്ടോകോൾ ഓഫിസറുടെ സാക്ഷ്യപ്പെടുത്തലില്ലാതെ കാര്‍ഗോ കസ്റ്റംസ് വിട്ടു നല്‍കുകയായിരുന്നു
സ്വർണക്കടത്ത് കേസിൽ അന്വേഷണം ആരംഭിച്ചതോടെയാണ് ഇക്കാര്യം പ്രോട്ടോകോൾ വീഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. നയതന്ത്ര ബാഗേജുകള്‍ വിട്ടു നല്‍കാന്‍ വേണ്ടിയുള്ള അനുമതി പത്രങ്ങളുടെ വിശദാംശങ്ങള്‍ തേടി എന്‍ഐഎയും കസ്റ്റംസും കഴിഞ്ഞ ദിവസം സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിച്ചിരുന്നു. രണ്ടു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും യുഎഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക് കാർഗോ സ്വീകരിയ്ക്കുന്നതിന് അനുമതി തേടിയിട്ടില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ അനുമതിയില്ലാതെ പാഴ്സലുകൾ വിട്ടുനൽകിയ കസ്റ്റംസ് തന്നെ വെട്ടിലാകും.