1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 1783 covid deaths in india

24 മണിക്കൂറിനിടെ 89 മരണം, 3.561 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,2952

വാർത്തകൾ
രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് ബധിതരുടെ എണ്ണവും മരണ നിരക്കും വർധിയ്ക്കുന്നു. കഴിഞ്ഞ 24 മണികൂറിനിടെ 89 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,783 ആയി, കഴിഞ്ഞ ദിവസം മാത്രം 3,561 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 52,952 ആയി.
 
35,902 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 15,266 പേർ രാജ്യത്ത് രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 16,758 ആയി. ഗുജറാത്തിൽ രോഗ ബാധിതരുടെ എണ്ണം 6,625 ആയി ഉയർന്നു. ഡൽഹിയിൽ 5,532 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
പകൽ രണ്ടുമണി മുതൽ രാത്രി പത്തുമണി വരെ ശക്തമായ മിന്നൽ ഉണ്ടാകാം, കനത്ത മഴയ്ക്കും കാറ്റിനും സാധ്യത