വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 7 മെയ് 2020 (09:21 IST)
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാസവതക ചോർച്ചയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപിച്ചവരിൽ ഇരുപതോളം പേർ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ടുകൾ. 200ഓളം പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. 5 കിലോമീറ്റർ പരിധിയിലേക്ക് വിഷവാദകം എത്തി എന്നാണ് അനുമാനം, പ്രദേശത്തെ 20 ഗ്രാമങ്ങൾ ഒഴിപ്പിയ്ക്കനുള്ള നടപടി ആരംഭിച്ചു.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വഴിയിൽ ബോധരഹിതരായി വീണവരെ ആശുപത്രികളീലേക്ക് മാറ്റുകയാണ്. പ്ലാന്റിന് സമീപത്ത് ഒരുപാട് പേർ തിങ്ങിപ്പാർക്കുന്ന കോളനിയാണ്. വീടുകൾകുള്ളിലും ആളുകൾ അബോധാവസ്ഥയിൽ കിടക്കുന്നുണ്ട്. പ്ലാന്റിന് സാമീപത്തെ വീടുകളിൽ പൊലീസ് വിളിച്ചിട്ടും പലരും പ്രതികരിക്കുന്നില്ല. അതിനാൽ പൂട്ട് പൊളിച്ച് പൊലീസ് പരിശോധനകൾ നടത്തുകയാണ്. സ്റ്റെറീൻ വാതകമാണ് ചോർന്നത്. വാതക ചോച്ച ഇതുവരെയും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.