അനുബന്ധ വാര്‍ത്തകള്‍
- ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായി ഉറങ്ങാം, അറിയൂ !
- ബെഡ്റുമിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദാമ്പത്യം വരെ തകരാം, അറിയൂ
- അസൂയയില്ല, അവൻ വളർന്നുവരുന്ന ഇതിഹാസം, വെളിപ്പെടുത്തി ഹർഭജൻ സിങ്
- അത് പഠിച്ചത് ധോണിയിൽനിന്ന്, സ്മിത്ത് എനിയ്ക്ക് 'ചാച്ചു': മനസുതുറന്ന് സഞ്ജു
- വില കുറഞ്ഞ ഇലക്ട്രിക് കാറിനെ വിപണിയിലെത്തിയ്ക്കാൻ എംജി
പ്രവാസികളുടെ മടക്കം ഇന്ന് മുതൽ
ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ പ്രവാസികൾ ഇന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തി തുടങ്ങും. വന്ദേ ഭാരത് എന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യത്തിന് നൽകിയിരിയ്കുന്ന പേര്. വ്യാഴാഴ്ച രാത്രി 9.40ന് അബുദാബിയിൽനിന്നും കൊച്ചിയിലേയ്ക്ക് ആദ്യ വിമാനം എത്തും. രാത്രി 10.30 ദുബായിൽനിന്നും കൊഴിക്കോട്ടേയ്ക്ക് രണ്ടാമത്തെ വിമാനവും എത്തും.
അബുദാബി കൊച്ചി വിമാനത്തിൽ 177 പേരും, ദുബായ്, കോഴിക്കോട് വിമാനത്തിൽ 170 പേരുമാാണ് ഉണ്ടാവുക. മടങ്ങേണ്ടവർ അഞ്ച് മണിക്കൂർ മുൻപെങ്കിലും വിമാനത്താവളങ്ങളിൽ എത്തണം. ഇവരെ റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കും. ടെസ്റ്റിൽ രോഗബാധയില്ല എന്ന് കണ്ടെത്തുന്നവരെ മാത്രമേ തിരികെ കൊണ്ടുവരു, റാപ്പിഡ് ടെസ്റ്റിൽ പൊസിറ്റീവ് ആകുന്നവർ യുഎഇ സർക്കാർ നിർദേശിയ്ക്കന്ന സമ്പർക്ക വിലക്കിൽ കഴിയേണ്ടിവരും.