കൊവിഡ് പ്രതിരോധത്തിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് ഐസിഎംആർ

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 7 മെയ് 2020 (08:08 IST)
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് ഐസിഎംആർ. രോഗ നിർണയത്തിലും പ്രതിരോധത്തിലും കേരളം രാജ്യത്തിന് മാതൃകയാണ്, രോഗികളെ പരിചരിയ്ക്കുന്നതിനൊപ്പം തന്നെ സമ്പർക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലും കേരളത്തെ മാതൃകയാക്കണം എന്ന് പകർച്ച വ്യാധി വിഭാഗം മേധാവി ഡോ​രാമന്‍ ഗംഗാഖേഡ്കര്‍ വ്യക്തമാക്കി.

രാജ്യത്ത് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ച സംസ്ഥാനമായിരുന്നു കേരളം. 502 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ നിലവിൽ 30 പേർ മാത്രമാണ് ച്കിത്സയിലുള്ളത്. സംസ്ഥനത്ത് രോഗമുക്തി നിരക്ക് 92.3 ശതമാനവും, മരണ നിരക്ക് 0.6 ശതമാനവുമാണ്. 14,670 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 268 പേർ മാത്രമാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :