ഭാരതീയ ഭാഷകളില്‍ ആദ്യത്തേതായിരുന്നു ഇത്തരമൊരു പുരാണ നിഘണ്ടു. ദില്ലിയിലെ മോട്ടിലാല്‍ ബനാറസി ദാസ് എന്ന അന്തര്‍ദേശീയ പ്രസിദ്ധീകരണ ശാല അതിന്‍റെ ഇംഗ്ളീഷ് പരിഭാഷ പ്രസിദ്ധപ്പെടുത്തി.
ഹിന്ദുക്കളുടെ പുരാണേതിഹാസങ്ങളില്‍ ഒരു കൃസ്ത്യാനി നിഷ്ണാതനാവുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ മാണിയുടെ പുരാണ നിഘണ്ടു വായിച്ചാലറിയാം അദ്ദേഹം ഏതു ഹൈന്ദവ പണ്ഡിതനേക്കാളും അറിവുള്ള ആളായിരുന്നുവെന്ന്.
1964 ല്‍ പുറത്തിറക്കിയ പുരാണീയ എന്‍സൈക്ളോപീഡിയ്ക്ക് അവതാരിക എഴുതിയ മഹാപ്രതിഭയായ പുത്തേഴത്ത് രാമന്‍ മേനോന്‍ ഇക്കാര്യം സമ്മതിക്കുകയും വെട്ടം മാണിയുടെ അറിവിനു മുമ്പില്‍ തലകുനിക്കുകയും ചെയ്യുന്നു.
ഭാഷാദ്ധ്യാപകനായിരുന്ന വെട്ടം മാണി പല പണികളും ചെയ്തുമടുത്ത് ഒടുവില്‍ പ്രകാശ് ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങിയപ്പോഴാണ് പുരാണ നിഘണ്ടു നിര്‍മ്മാണം തുടങ്ങിയത്.
ഡമ്മി 4 ല്‍ 1400 ല്‍ പരം പേജുകളുള്ള ഗ്രന്ഥമാണ് പുരാണ നിഘണ്ടു 2000 ല്‍ ഇതിന്‍റെ 16 പതിപ്പുകള്‍ പ്രകാശനം ചെയ്തു കഴിഞ്ഞു.