സെര്‍വന്‍റസിനെ ഓര്‍ക്കുമ്പോള്‍

ടി ശശി മോഹന്‍

WEBDUNIA|
മിഗ്വെല്‍ ഡി സെവന്‍റസ് വിശ്വ സാഹിത്യ ചരിത്രത്തിലെ അവിസ്മരണീയമായ പേരാണ്. ഡോണ്‍ ക്വിക്സോട്ട് എന്ന് വിഖ്യാത സ്പാനിഷ് കൃതിയുടെ കര്‍ത്താവ്. പതിനാറാം നൂറ്റാണ്ടില്‍പാശ്ഛാത്യ സാഹിത്യത്തിന്‍ അടിത്തറയിട്ടത് സെര്‍വന്‍റസ് ആണ്.

2008 ല്‍ അദ്ദേഹം മരിച്ചിട്ട് 402 കൊല്ലമാവുന്നു. 1616 ഏപ്രില്‍ 23 ന് ആണ് അദ്ദേഹം മരിച്ചത്,1547 സപ്റ്റെംബര്‍ 29 ന് ആയിരുന്നു ജനനം..

1585 ല്‍ അദ്ദേഹം ല ഗലട്ടി എന്നെ പേരില്‍ ഒരു പ്രണയ നോവല്‍ എഴുതിയിരുന്നു.മ്മരിക്കുന്നതിനു തൊട്ടുമുന്‍പ് 12 ചെറുകതകളുടെ സമാഹാരം തയാറാക്കി ഇത് പുരത്തിറങ്ങിയതു പക്ഷെ മരണാനന്തരമായിരുന്നു..

നോവലിസ്റ്റും കവിയും നാടക കൃത്തും ആയിരുന്നു സെര്‍വന്‍റസ്, ഷേക്സ്പിയറും സെര്‍വന്‍റസും ഒരാള്‍ തന്നെ ആയിരുന്നോ എന്ന സംശയം ചില പണ്ഡിതര്‍ പ്രകടിപ്പിച്ചിരുന്നു.

ആധുനിക യുറോപ്യന്‍ ഭാഷകളിലുണ്ടായ ആദ്യകാല നോവലും സ്പാനിഷിലെ ഏറ്റവും മികച്ച കൃതികളിലൊന്നുമാണ് ഡോണ്‍ക്വിക്സോട്ട് ഡി. ലാ മഞ്ച.

എക്കാലത്തെയും മികച്ച ലോവലെന്ന് ചിലരെങ്കിലും വിശ്വസിക്കുന്ന ഈ പുസ്തകത്തിന്‍റെ ആദ്യപ്രതി പുറത്തിറങ്ങിയത് 1605 ജനുവരി 16-നായിരുന്നു - സ്പെയിനിലെ മാഡ്രിഡില്‍. രണ്ട് ഭാഗങ്ങളുള്ള പുസ്തകമാണിത്. രണ്ടാം ഭാഗം സെര്‍വന്‍റെസ് ് മരിക്കുന്നതിന് തൊട്ടു തലേ കൊല്ലം --1615ല്‍ ആണ് പ്രസിദ്ധീകൃതമായത്.

ഡോണ്‍ ക്ളിസോട്ടിന്‍റെ യാത്രകളും സാഹസങ്ങളും മറ്റും വിവരിക്കുന്ന ഈ നോവല്‍ ഒരു തമാശ കൃതിയായാണ് ലോകം വിലയിരുത്തിയത്. പക്ഷെ ഇതൊരു തമാശയല്ല ജീവിത ഭാഗമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :