1616 ഏപ്രില്‍ 23ന് ലോകസാഹിത്യത്തിലെ അതികായന്‍ വില്യം ഷേക്സ്പിയര്‍ അന്തരിച്ചു.
ലോകമുള്ള കാലത്തോളം ജീവിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ട് കാലത്തിനപ്പുറത്തേക്ക് നടന്നു പോവുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ ചരമദിനമായ ഏപ്രില്‍ 23 ലോകപുസ്തക ദിനമായി ആചരിക്കുകയാണ്.
1564 ല്‍ സ്ട്രാറ്റ്ഫോര്‍ഡില്‍. ഏപ്രില്‍ 23നാണ് അദ്ദേഹം ജനിച്ചതെന്ന് മാമോദീസമുക്കിയ 26 എന്ന തീയതി വെച്ച് ഊഹിക്കുന്നു ; അന്ന് അദ്ദേഹത്തിന്‍റെ പിറന്നാളായി ലോകമെങ്ങും ആഘോഷിക്കുകയും ചെയ്യുന്നു.
ഏന്നാല്‍ ഏപ്രില്‍ 22ജനന തീയതി ആവാനാണ് സാധ്യത എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍
അദ്ദേഹം 38 നാടകങ്ങളും, 154 ഗീതകങ്ങളും എഴുതി. ഓട്ടേരെ കവിതകള്‍ വേറേയും.