മലയാള സാഹിത്യത്തിന് അറുപതുകളിലും എഴുപതുകളിലും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്ന കാക്കനാടന് 2005 ല്‍ ആയിരുന്നു സപ്തതി.
ക്ഷത്രിയന്‍ എന്ന സ്വപ്ന നോവലിന്‍റെ പണിപ്പുരയിലാണ് കാക്കനാടന്‍. പക്ഷെ അത് പൂര്‍ത്തിയാകുമ്പോള്‍ താന്‍ മരിക്കുമെന്നുള്ള വിശ്വാസമോ ധാരണയോ ഉള്ളതുകൊണ്ടാവാം നോവല്‍ അദ്ദേഹം ഇതുവരെ എഴുതി തീര്‍ത്തിട്ടില്ല. കഷ്ടിച്ചൊരു അദ്ധ്യായം എഴുതി, അത്രതന്നെ.
ഉടന്‍ തന്നെ രണ്ട് നോവലുകളും കുറച്ചു കഥകളും ഒരു നീണ്ട കഥയും എഴുതാന്‍ പരിപാടിയുണ്ടെന്നാണ് കാക്കനാടന്‍ പറയുന്നത്. കുറച്ചു കാലമായി എഴുത്തൊന്നും വേണ്ടമാതിരി നടക്കുന്നില്ല. ആറു മാസമായി പുകവലിയില്ലാത്തതാണ് ഇതിനൊരു കാരണം.
രാവിലെ എഴുന്നേറ്റ് കട്ടന്‍ കാപ്പിയും ബീഡിക്കെട്ടുമായി ഗുസ്തിപിടിച്ചുള്ള എഴുത്ത് മുടങ്ങിയിരിക്കുകയാണ്. കൊല്ലം ഇരവിപുരത്തെ അര്‍ച്ചനയില്‍ ഇപ്പോള്‍ കോലായിലെ ചാരുകസേരയില്‍ അല്‍പം ഒടിഞ്ഞുമടങ്ങിയുള്ള ഇരുത്തം മാത്രമാണ് ബാക്കി.
1981 ല്‍ അശ്വഥാമാവിന്‍റെ ചിരി എന്ന ചെറുകഥക്കും, 1984 ല്‍ ഒറൊത എന്ന നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കാക്കനാടന്‍റെ കഥകള്‍ എന്ന് കഥാസമഹാരം ഏഴാം മുദ്ര, ഈ നായ്ക്കളുടെ ലോകം,രണ്ടാം പിറവി ,മഴനിഴല്‍ പ്രദേശം എന്നിവയാണ് പ്രധാന കൃതികള്‍
WD
WD
ഇനിയും എന്തൊക്കെയോ ചെയ്തു തീര്‍ക്കാനുണ്ട് എന്ന് കാക്കനാടന്‍റെ മനസ്സ് എപ്പോഴും മന്ത്രിക്കുന്നു. അതിനുള്ള ബാല്യം തനിക്കില്ലെങ്കിലും എഴുതാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടില്ല. തന്‍റെ എല്ലാ കൃതികളും മികച്ചതാണ്. പക്ഷെ, വരാനിരിക്കുന്നത് അവയേക്കാള്‍ മികച്ചതായിരിക്കും.