1. വിനോദം
  2. സിനിമ
  3. മികച്ച സിനിമകള്‍
  4. Vvek obroi about bollywood

യുവപ്രതിഭകളെ വികസിപ്പിക്കുന്നില്ല, ഇവിടെ പ്രാധാന്യം കുടുംബപ്പേരിന് മാത്രം: ബോളിവുഡിനെ വിമർശിച്ച് വിവേക് ഒബ്‌റോയ്

ബോളിവുഡ്
ബോളിവുഡിലെ കുടുംബാധിപത്യത്തിനെതിരെ രൂക്ഷമായി വിമർശിച്ച് നടൻ വിവേക് ഒബ്‌റോയ്. ബോളിവുഡ് ഒരു എക്സ്‌ക്ലൂസീവ് ക്ലബ്ബാണെന്നും അവിടെ കഴിവിനേക്കാള്‍ പ്രാധാന്യം കുടുംബപേരിനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിവേക് ഒബ്‌റോയുടെ വിമർശനം.
 
നിർഭാഗ്യകരമെന്ന് പറയട്ടെ യുവപ്രതിഭകളെ വളർത്തിയെടുക്കാനുള്ള നഴ്‌സറി ഞങ്ങൾ വികസിപ്പിച്ചില്ല എന്നതാണ് ബോളിവുഡിനെതിരായ എന്റെ പരാതി. ഞങ്ങള്‍ എക്സ്‌ക്ലൂസീവ് ക്ലബ് ഉണ്ടാക്കി. അവിടെ കുടുംബപ്പേരിനാണ് പ്രാധാന്യം. കഴിവിനല്ല, വിവേക് ഒബ്റോയ് പറഞ്ഞു.
അടുത്ത ലേഖനം
കലാഭവന്‍ മണിക്ക് കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാര്‍ ഉണ്ടാക്കുമോ എന്ന് ഇന്ദ്രന്‍സ് അന്ന ചോദിച്ചു, കുറിപ്പുമായി സംവിധായകന്‍ വിനയന്‍