1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Katrina Kaif - Vicky Kaushal Wedding

വിവാഹത്തിന് കത്രീനയും വിക്കിയും പറന്നെത്തും, അതിനൊരു കാരണമുണ്ട് !

കത്രീന കൈഫ്
ബോളിവുഡില്‍ എങ്ങും കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തെ കുറിച്ചാണ് ചര്‍ച്ച.വന്‍ ഒരുക്കങ്ങളാണ് ഇരുവരും വിവാഹത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
വിവാഹ സ്ഥലത്തേക്ക് ഇരുവരും ഹെലികോപ്റ്ററില്‍ ആകും എത്തുകയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അങ്ങനെ പോകുവാനായി ഒരു കാരണം ഉണ്ട്.
 
മീഡിയകളുടെ ക്യാമാറാക്കണ്ണുകളില്‍ നിന്നും രക്ഷപ്പെടാനാണ് താരങ്ങള്‍ ഹെലികോപ്റ്ററില്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടിലാണ് വിവാഹം.
 
മൂന്ന് ദിവസത്തോളം നീണ്ട വിവാഹമാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ഈമാസം 9ന് വിവാഹം നടക്കും.
അടുത്ത ലേഖനം
രാജസ്ഥാനില്‍ എത്തിയാല്‍ വിവാഹം നടക്കുന്ന ഹോട്ടലിലേക്ക് പോകാന്‍ ഹെലികോപ്റ്റര്‍, അതിഥികള്‍ക്ക് ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധം; കത്രീന - വിക്കി വിവാഹത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലേക്ക്