അനുബന്ധ വാര്‍ത്തകള്‍
- എന്തൊരു ഇൻസ്പിരേഷണൽ സിനിമ, സൂര്യയേയും അപർണ ബാലമുരളിയേയും പ്രശംസിച്ച് മഹേഷ് ബാബു
- ഖുഷിക്ക് ശേഷം വിജയം ആവർത്തിക്കാൻ എസ്ജെ സൂര്യയും വിജയും ഒന്നിക്കുന്നു
- ബൊമ്മിയെ സ്വീകരിച്ചതിന് നന്ദി: അപർണ ബാലമുരളി
- സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു, ഷൂട്ടിംഗ് തുടങ്ങി !
- നടനെന്ന നിലയിൽ എനിക്ക് എളുപ്പത്തിൽ പറ്റാത്തത് മോഹൻലാൽ സാർ അനായാസം ചെയ്യുന്നത് ഞാൻ കൺമുന്നിൽ കണ്ടിട്ടുണ്ട്: സൂര്യ
'സൂരരൈ പോട്ര്' ഹിന്ദിയിലേക്ക്, നായകന്‍ അജയ് ദേവ്‌ഗണ്‍ ?
സൂര്യയുടെ 'സൂരരൈ പോട്ര്' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. നവംബർ 12ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹിന്ദി പതിപ്പും സുധ കൊങ്കാര തന്നെ സംവിധാനം ചെയ്യുമെന്നാണ് വിവരം. അഭിനേതാക്കളെയും ക്രൂവിനെയും കുറിച്ചുള്ള വിശദാംശങ്ങൾ അടുത്തുതന്നെ പുറത്തുവരും. അജയ് ദേവ്‌ഗണ്‍ ചിത്രത്തില്‍ നായകനായേക്കുമെന്ന് സൂചനയുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
നെടുമാരനെയും ബൊമ്മിയേയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒരു വിമാന ബിസിനസ്സ് സ്വന്തമാക്കണം എന്നു സ്വപ്നം കാണുന്ന ഒരു സാധാരണ മനുഷ്യൻറെ ജീവിതയാത്ര ആസ്വാദകരുടെ ഹൃദയത്തിൽ തൊട്ടു. എയർ ഡെക്കാൻ സ്ഥാപകനായ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് 'സൂരരൈ പോട്ര്' നിർമിച്ചത്.