പ്രഭാസിന്‍റെ ആദിപുരുഷ് 2022ൽ, വില്ലന്‍ സെയ്‌ഫ് അലി ഖാന്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 നവം‌ബര്‍ 2020 (21:06 IST)
ബാഹുബലിയ്ക്ക് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’. പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നതിൻറെ ആവേശത്തിലാണ് എല്ലാവരും. ചിത്രം 2022 ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ഒരു തീയേറ്റർ റിലീസ് ആയിരിക്കുമെന്നും അവർ പറഞ്ഞു.

മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിന്മയ്ക്കു മുകളിൽ നന്മയുടെ വിജയം എന്നതാണ് ചിത്രത്തിൻറെ ടാഗ്‌ലൈൻ. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഇതിഹാസ ചിത്രംകൂടിയാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :