1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Surya - Gautham Menon Team again

സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു, ഷൂട്ടിംഗ് തുടങ്ങി !

സൂര്യ
12 വർഷത്തിനുശേഷം സൂര്യയും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്നു. 2008ൽ പുറത്തിറങ്ങിയ ‘വാരണം ആയിരം’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്. അതേസമയം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന തമിഴ് ആന്തോളജി ‘നവരസ’യുടെ ഷൂട്ടിംഗ് തുടങ്ങി. ഛായാഗ്രഹകൻ പി സി ശ്രീറാമാണ്  ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 
 
"ഗൗതം മേനോനുമായുള്ള ഷൂട്ടിംഗ്. ഇത് സൂര്യ അഭിനയിക്കുന്ന ഒരു വെബ് ഫിലിം ആണ്. ഇന്ന് സെറ്റിൽ നല്ല എനർജി ഉണ്ടായിരുന്നു" - പി സി ശ്രീറാം കുറിച്ചു.
 
അടുത്തിടെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'പുത്തം പുതുകാലൈ' എന്ന തമിഴ് ആന്തോളജിയിലും ഗൗതം മേനോനും ശ്രീറാമും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ഒമ്പത് സംവിധായകരുടെ ഒമ്പത് ഹ്രസ്വ ചിത്രങ്ങൾ അടങ്ങിയ 'നവരസ' നിർമ്മിക്കുന്നത് മണിരത്നം ആണ്.  
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
എണ്‍പതുകളിലെ നായികയായി റിമ കല്ലിങ്കൽ, ചിത്രങ്ങൾ വൈറൽ