അനുബന്ധ വാര്‍ത്തകള്‍
- ആളെ കിട്ടി,പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് ഓടി രക്ഷപെട്ട ജീത്തു ജോസഫ് !
- ഹൃദയം വിജയത്തിന് ശേഷം വിനീതന്റെ തിരിച്ചുവരവ്, 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്' ഇന്നുമുതല്‍
- Asif Ali Film Kooman Review: മെമ്മറീസും ദൃശ്യവും പോലെ മറ്റൊരു ജീത്തു ജോസഫ് മാജിക്ക്; ത്രില്ലടിപ്പിച്ച് കൂമന്, നിര്‍ബന്ധമായും തിയറ്ററുകളില്‍ കാണേണ്ട സിനിമ !
- വിനീത് ശ്രീനിവാസന്റെ നായികമാര്‍ ! ശക്തമായ വേഷത്തില്‍ തന്‍വിറാം
- 'കൂമന്' റിലീസിന് ഇനി നാല് ആളുകള്‍ കൂടി !ജീത്തു ജോസഫ് ത്രില്ലടിപ്പിക്കുമോ ?
ജോസഫിന്റെ നാല് വര്‍ഷം.! ഓര്‍മ്മകളുടെ വീഡിയോയുമായി സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്
ജോജു ജോര്‍ജിന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ജോസഫ്. നടന് നെഞ്ചോട് ചേര്‍ത്തു വയ്ക്കാവുന്ന ചിത്രങ്ങളിലൊന്ന്. എം പത്മകുമാര്‍ സംവിധാനം ചെയ്ത് 2018-ല്‍ പുറത്തിറങ്ങിയ ചിത്രം അടുത്തിടെ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. ഈ സിനിമയുടെ ഓര്‍മ്മകളിലാണ് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ് .
'ജോസഫിന്റെ നാല് വര്‍ഷം.! നന്ദി പപ്പേട്ടാ ജോജു ചേട്ടനും എല്ലാ ജോസഫ് ക്രൂവിനും. 4 വര്‍ഷം പഴക്കമുള്ള ചിത്രങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.'-രഞ്ജിന്‍ രാജ് കുറിച്ചു.
2018ലെ ബോക്‌സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഇടം നേടാന്‍ സിനിമയ്ക്കായി.കുറ്റാന്വേഷണത്തിലുള്ള അസാധാരണമായ കഴിവുളള റിട്ടയേര്‍ഡ് പോലീസുകാരനായ ജോസഫിന്റെ ജീവിതത്തിലൂടെ ആയിരുന്നു കഥ മുന്നോട്ടു പോയത്. മികച്ച പ്രകടനമാണ് ജോജു ജോര്‍ജ് കാഴ്ചവച്ചത്. കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഷഹീ കബീര്‍ തന്റെ ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് തിരക്കഥ ഒരുക്കിയത്.മാധവനാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്.
അടുത്ത ലേഖനം