ഹൃദയം വിജയത്തിന് ശേഷം വിനീതന്റെ തിരിച്ചുവരവ്, 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' ഇന്നുമുതല്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 നവം‌ബര്‍ 2022 (09:06 IST)
വിനീത് ശ്രീനിവാസിന്റെ 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' ഇന്നുമുതല്‍ തീയേറ്ററുകളില്‍. ഹൃദയം വിജയത്തിന് ശേഷം നടന്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത് ഈ സിനിമയില്‍ അഭിനയിച്ചു കൊണ്ടായിരുന്നു. സിനിമയില്‍ രണ്ട് നായികമാരുണ്ട്.
അര്‍ഷാ ബൈജു, തന്‍വിറാം എന്നിവരാണ് വിനീതിന്റെ നായികമാരായി എത്തുന്നത്. പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അര്‍ഷാ ബൈജു. ചിത്രത്തില്‍ താന്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന സൂചന തന്‍വി നല്‍കിയിരുന്നു.
അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ് എന്ന വക്കീലിന്റെ വേഷത്തില്‍ വിനീത് പ്രത്യക്ഷപ്പെടും.

വിനീത് ശ്രീനിവാസനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി,ബിജു സോപാനം,പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍,സുധീര്‍ പറവൂര്‍,വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ,അഷ്ലി,ആശ മഠത്തില്‍, ശ്രീലക്ഷ്മി,നിമിഷ മോഹന്‍,ഭാവന ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :