വളളത്തോള്‍ ജീവിതരേഖ
ആധുനിക മലയാള കവിത്രയത്തിലെ ഒരാളായ വളളത്തോള്‍ നാരായണമോനോന്‍ 1878 ഒക് റ്റോബര്‍ 16 ന് ജനിച്ചു. നാട്ടെഴുത്തച്ഛന്‍റെ കീഴില്‍ സംസ്കൃത പഠനം നിര്‍വ്വഹിച്ചശേഷം മാതുലനായ രാമുണ്ണിമേനോനില്‍ നിന്ന് കാവ്യ നാടകങ്ങളും വൈദ്യവും ആഭ്യസിച്ചു.
വിദ്യാഭ്യാസകാലത്ത് തന്നെ പദ്യരചന ആരംഭിച്ചു വൈദ്യ പഠനത്തിന്‍റെ സതീര്‍ത്ഥ്യരായിരുന്നു കുറ്റിപ്പുറത്ത് കേശവ നായര്‍, കിട്ടുണ്ണിനായര്‍, വളളത്തോള്‍ ഗോപാലമേനോന്‍ എന്നിവരുമായുളള സൗഹൃദം പില്‍ക്കാലത്ത് "വളത്തോള്‍ കമ്പനി' എന്നറിയപ്പെടുന്ന സാഹിത്യപരമായ കൂട്ടുകെട്ടിന് അടിസ്ഥാനമിട്ടു.
ഭാഷാപോഷിണി സഭ സംഘടിപ്പിച്ച മത്സരത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം കിട്ടിയതോടെ "കവി' എന്ന നിലയില്‍ അംഗീകാരം സിദ്ധിച്ചു. 1901 ല്‍ ചിറ്റഴി മാധവി അമ്മയെ വിവാഹം കഴിച്ചു. 1915 ല്‍ കേരളോദയം പത്രാധിപരായി, 1921 ല്‍ ആത്മപോഷിണിയുടെ പത്രാധിപരായി.
ഇക്കാലത്ത് ദേശീയ പ്രസ്ഥാനത്തോട് കൂറ് തോന്നിയ നാരായണമോനോന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. 1927 ല്‍ ഇടപ്പളളിയില്‍ വച്ച് നടന്ന കേരള സാഹിത്യ പരിഷത്തിന്‍റെ അധ്യക്ഷന്മാരില്‍ ഒരാളായിരുന്നു.
1928 ല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കല്‍ക്കട്ടയിലേക്ക് പോയി. അതിന് മുന്‍പ് തന്നെ ഇന്ത്യ സന്ദര്‍ശിച്ച വെയില്‍സ് രാജകുമാരന്‍ രാജകീയ അംഗീകാരം എന്ന നിലയില്‍ നല്‍കിയ പട്ടും വളയും നിരസിച്ചു.
വൈക്കം സത്യാഗ്രഹകാലത്ത് ഗാന്ധിജിയെ സന്ദര്‍ശിച്ചശേഷം അദ്ദേഹം ഗാന്ധിഭക്തനായിത്തീര്‍ന്നു.
1930 ല്‍ കുന്നംകുളത്ത് വളളത്തോളും മുകുന്ദരാജാവും ചേര്‍ന്ന് സ്ഥാപിച്ച് കഥകളി വിദ്യാലയമാണ് പിന്നീട് കേരള കലാമണ്ഡലമായി വികസിച്ചത്.
1946 വളളത്തോളിനെ മദ്രാസ് ഗവണ്‍മെന്‍റ് ആസ്ഥാന കവിയായി അംഗീകരിച്ച് പ്രതിവര്‍ഷം 1000 രൂപ അടുത്തൂണ്‍ നല്‍കി. 1955 ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് "പത്മഭൂഷണ്‍' നല്‍കി.
1946 ല്‍ കേരള സാഹിത്യ പരിക്ഷത്തിന്‍റെ അധ്യക്ഷപദം ഏറ്റെടുത്ത വളളത്തോള്‍ 1954 ല്‍ സാഹിത്യ അക്കാദമി അംഗവും 1956 ല്‍ കേരള സാഹിത്യ അക്കാദമിയുടെ അദ്യത്തെ ഉപാധ്യക്ഷനുമായി.
ഇതിനിടയ്ക്ക് ഹോളണ്ട്, ഇംഗ്ളണ്ട്, ഇറ്റലി, ഫ്രാന്‍സ്, (1950) റഷ്യ(1951) ചൈന ( 1953) എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1929 ല്‍ "കവിസാര്‍വഭൗമ' ബഹുമതിയും 1923 ല്‍ തിരുവിതാകൂര്‍ മഹാരാജാവില്‍ നിന്ന് വീരശൃംഖലയും ലഭിച്ചു.
1907 ല്‍ ചെവിയ്ക്ക് രോഗം ബാധിച്ച് ബധിരനായിത്തീര്‍ന്ന മഹാകവി അതിലുളള ദുഃഖം പ്രകടിപ്പിച്ച് കൊണ്ടെഴുതിയ "ബധിരവിലാപം' കാല്‍പനിക ശൈലിയുടെ ആദ്യ മാതൃകകളില്‍ ഒന്നായി.
1958മാര്‍ച്ച് 13 ന് അന്തരിച്ചു അന്തരിച്ചു.