അനുബന്ധ വാര്‍ത്തകള്‍
- Loksabha Elections 2024: ലോക്സഭാ തിരെഞ്ഞെടുപ്പ്: സ്ഥാനാർഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് എം വി ഗോവിന്ദൻ
- Lok Sabha Election 2024: തൃശൂരില്‍ ചിത്രം തെളിഞ്ഞു; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സുനില്‍ കുമാര്‍ തന്നെ, ത്രികോണ പോരാട്ടത്തിനു കളമൊരുങ്ങി
- സോണിയയ്ക്ക് പകരം ആര്? റായ് ബറേലി നിലനിര്‍ത്താന്‍ പ്രിയങ്ക !
- Rahul Gandhi: ഇത്തവണ ചുരം കയറാന്‍ ഇല്ല ! വയനാട് മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി രാഹുല്‍ ഗാന്ധി
- Loksabha Election 2024: ലോകസഭാ തെരെഞ്ഞെടുപ്പില്‍ യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥി?
Loksabha Election 2024: രാഹുൽ ഗാന്ധി മത്സരിച്ചാൽ വയനാട്ടിൽ ബിജെപി സ്ഥാനാർഥിയാവുക ശോഭാ സുരേന്ദ്രൻ
ശോഭാ സുരേന്ദ്രന്‍ വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും. രാഹുല്‍ ഗാന്ധി മത്സരിക്കുകയാണെങ്കില്‍ വയനാട് മണ്ഡലത്തില്‍ പ്രമുഖ സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ശോഭാ സുരേന്ദ്രന്‍ വയനാട് മത്സരിക്കുകയാണെങ്കില്‍ എം ടി രമേശ് കോഴിക്കോട് സ്ഥാനാര്‍ഥിയാകുമെന്നാണ് അറിയുന്നത്. സ്ഥാനാര്‍ഥി പട്ടിക സംസ്ഥാന ഘടകംദേശീയ നേതൃത്വത്തിന് ഉടന്‍ തന്നെ കൈമാറും.
വയനാടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന വാര്‍ത്തകള്‍ ശക്തമാകവെയാണ് ശോഭാ സുരേന്ദ്രനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്. നേരത്തെ കോഴിക്കോടാണ് ശോഭാ സുരേന്ദ്രനെ പരിഗണിച്ചിരുന്നത്. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ആനി രാജ എത്തുമെന്ന് വന്നതോടെയാണ് കരുത്തയായ വനിതാ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ശോഭ സുരേന്ദ്രന്റെ പേര് പരിഗണനയിലേക്ക് വന്നത്.
ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും പാലക്കാട് സി കൃഷ്ണകുമാറും തൃശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. തിരുവനന്തപുരത്ത് ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.