Loksabha Elections 2024: ലോക്സഭാ തിരെഞ്ഞെടുപ്പ്: സ്ഥാനാർഥികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് എം വി ഗോവിന്ദൻ

WEBDUNIA| Last Updated: വെള്ളി, 2 ഫെബ്രുവരി 2024 (19:50 IST)
ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിറ്റിംഗ് എം പി മത്സരിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും എം പിയെന്ന നിലയില്‍ മതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ആരിഫ് നടത്തിയിട്ടുള്ളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണറെ പോലെ തന്നെ കേന്ദ്രമന്ത്രിയും കള്ളം പറയുമെന്നതിന്റെ തെളിവാണ് കെ റെയില്‍ പദ്ധതി ഉപേക്ഷിച്ചുവെന്ന് മന്ത്രി പറഞ്ഞതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കെ റെയില്‍ കേരളത്തിന്റെ അഭിമാനപദ്ധതിയാണെന്നും ആ പദ്ധതി ഉപേക്ഷിക്കില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. കേന്ദ്ര ബജറ്റ് പൂര്‍ണമായും നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് കൂടി ബിജെപി വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നുവെന്ന മാനസികാവസ്ഥയിലായിരുന്നു ബജറ്റിന്റെ അവതരണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :