1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ലോക്‌സഭ തെരെഞ്ഞെടുപ്പ് 2024
  4. Smriti Irani Amethi Result

Smriti Irani: അമേഠിയില്‍ നാണംകെട്ട് സ്മൃതി ഇറാനി; വന്‍ തോല്‍വിയിലേക്ക് !

ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ 50,758 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്

Smriti Irani
Smriti Irani: അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി തോല്‍വിയിലേക്ക്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി ഇറാനി വിജയിച്ച മണ്ഡലമാണ് അമേഠി. കോണ്‍ഗ്രസിന്റെ കുത്തക സീറ്റായ അമേഠിയില്‍ സ്മൃതി ജയിച്ചത് 2019 ലെ വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ 2024 ലേക്ക് എത്തിയപ്പോള്‍ അമേഠി സ്മൃതിയെ കൈവിടുന്ന കാഴ്ചയാണ് കാണുന്നത്. 
 
ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ 50,758 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. 16,98,27 വോട്ടുകളാണ് കിഷോരി ലാല്‍ നേടിയിരിക്കുന്നത്. സ്മൃതിക്ക് 11,90,69 വോട്ടുകളാണ്. 
 
2019 ല്‍ അരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്. 
 
അടുത്ത ലേഖനം
'അങ്ങനെ അടിച്ച് കേറി വാ '; സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമറിയിച്ച് സിനിമ പ്രവര്‍ത്തകരും