Kerala Lok Sabha Election result 2024 Live: കേരളത്തില്‍ 2019 ആവര്‍ത്തിക്കുമോ? ആഞ്ഞടിച്ച് യുഡിഎഫ് തരംഗം, അക്കൗണ്ട് തുറക്കാന്‍ ബിജെപി

Lok Sabha Election results Kerala Live: കേന്ദ്രമന്ത്രിമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ കേരളത്തില്‍ ജനവിധി തേടിയിട്ടുണ്ട്

Kerala Lok Sabha Election Result 2024
WEBDUNIA| Last Updated: ചൊവ്വ, 4 ജൂണ്‍ 2024 (14:33 IST)
Kerala Lok Sabha Election Result 2024




Results Live Updates: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തേരോട്ടം. 17 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. രണ്ടിടത്ത് ബിജെപിയും ഒരിടത്ത് എല്‍ഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, തൃശൂര്‍ സീറ്റുകളിലാണ് ബിജെപിക്ക് ലീഡ്. എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത് ആലത്തൂര്‍ മാത്രം. ബാക്കിയെല്ലാ സീറ്റിലും യുഡിഎഫിന് ലീഡ്.

2.32 pm: 18 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. എന്‍ഡിഎ തൃശൂരും എല്‍ഡിഎഫ് ആലത്തൂരും ലീഡ് ചെയ്യുന്നു


1.40 am: തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന ഏറ്റവും പുതിയ വിവരങ്ങള്‍

തൃശൂരില്‍ 73,573 വോട്ടുകള്‍ക്ക് സുരേഷ് ഗോപി ലീഡ് ചെയ്യുന്നു

ആലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സി.വേണുഗോപാല്‍ 52,058 വോട്ടിനു ലീഡ് ചെയ്യുന്നു

ആലത്തൂരില്‍ ജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.രാധാകൃഷ്ണന്‍. ലീഡ് 20,084 വോട്ടുകള്‍ക്ക്

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് (യുഡിഎഫ്) 3045 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു

ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്നാന്‍ ജയം ഉറപ്പിച്ചു, ലീഡ് 46251 വോട്ടുകള്‍ക്ക്

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് 2,26,540 വോട്ടുകളുടെ ഭൂരിപക്ഷം

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയത്തിലേക്ക്. ലീഡ് 1,28,361 വോട്ടുകള്‍ക്ക്

കണ്ണൂരില്‍ കെ.സുധാകരന്‍ 74,512 വോട്ടുകളുടെ ഭൂരിപക്ഷവുമായി ജയത്തിലേക്ക്

കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ് മോഹന്‍ ഉണ്ണിത്താന് 32,773 വോട്ടുകളുടെ ലീഡ്

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ 1,05,459 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയം ഉറപ്പിച്ചു

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് 74,031 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു

മലപ്പുറത്ത് ലീഗ് തന്നെ. ഇ.ടി.മുഹമ്മദ് ബഷീറിന്റെ ലീഡ് 2,24,387 ആയി

കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന്‍ 1,08,921 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയത്തിലേക്ക്

മാവേലിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് 11,085 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയത്തിലേക്ക്

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി വി.കെ.ശ്രീകണ്ഠന് 70,330 വോട്ടുകളുടെ ലീഡ്

പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് 37,822 വോട്ടുകളുടെ ലീഡ്

പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ഥി അബ്ദു സമദ് സമദാനി 1,84,043 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയത്തിലേക്ക്

തിരുവനന്തപുരത്ത് രജീവ് ചന്ദ്രശേഖറിന് 429 വോട്ടുകളുടെ മാത്രം ഭൂരിപക്ഷം

വടകരയില്‍ ഷാഫി പറമ്പലിന്റെ ലീഡ് ഒരു ലക്ഷത്തിലേക്ക്

വയനാട് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നു


12.10 am: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്‍ ലീഡ് നിലനിര്‍ത്തുന്നു. ശശി തരൂര്‍ രണ്ടാം സ്ഥാനത്ത്

12.00 am: തൃശൂരില്‍ ജയം ഉറപ്പിച്ച് സുരേഷ് ഗോപി. ഭൂരിപക്ഷം 60,000 കടന്നു.

11.30 am: തൃശൂരില്‍ ഇതുവരെ നോട്ടയ്ക്ക് കിട്ടിയത് 3215 വോട്ടുകള്‍ !

11.00 am: തൃശൂരില്‍ ഇനിയും എണ്ണാനുള്ളത് ഒന്‍പത് റൗണ്ടുകള്‍. അഞ്ച് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 28,132 വോട്ടുകള്‍ക്ക് സുരേഷ് ഗോപി ലീഡ് ചെയ്യുന്നു.

10.55 am: വടകരയില്‍ യുഡിഎഫ് തരംഗം. ഷാഫി പറമ്പിലിന്റെ ലീഡ് 30,000 ത്തിലേക്ക്

10.45 am: തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ലീഡ് 25,000 കടന്നു.

10.35 am: തൃശൂരില്‍ നാല് റൗണ്ടുകളാണ് എണ്ണിക്കഴിഞ്ഞത്. 10 റൗണ്ടുകള്‍ ഇനിയും ശേഷിക്കുന്നു

10.30 am: ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫിന് ലീഡ്

10.25 am: കണ്ണൂരില്‍ കെ.സുധാകരന് ലീഡ്

8.30 am: 12 സീറ്റുകളില്‍ യുഡിഎഫും എട്ട് സീറ്റുകളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. ബിജെപി ചിത്രത്തില്‍ ഇല്ല.

8.10 am: മാവേലിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കുമാര്‍ ലീഡ് ചെയ്യുന്നു. കൊല്ലത്ത് എം.മുകേഷിന് ലീഡ്

8.05 am: പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങി. എന്‍ഡിഎ ഏഴ് സീറ്റിലും ഇന്ത്യ മുന്നണി മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

8.00 am: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു

7.25 am: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത് കോട്ടയം ലോക്സഭ മണ്ഡലത്തില്‍ - 14 പേര്‍

7.30 am: പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ കാസര്‍കോഡ് ലോക്‌സഭാ മണ്ഡലം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍

Lok Sabha <a class=Election Results 2024 - Kasargod counting station" class="imgCont" height="450" src="https://nonprod-media.webdunia.com/public_html/_media/ml/img/article/2024-06/04/full/1717466343-6028.jpg" style="border: 1px solid #DDD; margin-right: 0px; float: none; z-index: 0;" title="Lok Sabha Election Results 2024 - Kasargod counting station" width="600" />

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രന്റ് (UDF), സിപിഐഎം നേതൃത്വം നല്‍കുന്ന ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രന്റ് (LDF), ബിജെപി നേതൃത്വം നല്‍കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലൈന്‍സ് (NDA) എന്നീ മുന്നണികള്‍ തമ്മിലാണ് കേരളത്തിലെ പ്രധാന മത്സരം.

7.35 am:
ചാലക്കുടി മണ്ഡലത്തിലെ സ്‌ട്രോങ്ങ് റൂം തുറന്നു. നിരീക്ഷകന്‍ നാരായണന്‍ ബസു റോയ് ചൗധരി, ചാലക്കുടി മണ്ഡലം ഭരണാധികാരി അഡീഷണല്‍ ജില്ലാ രജിസ്‌ട്രേറ്റ് ആശാ സി.എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂം തുറന്നത്.


7.40 am:
തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍നിന്നു തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്‌സൈറ്റ് വഴി തത്സമയം ലഭിക്കും

Lok Sabha Election Results 2024, Thrissur, Kerala Lok Sabha Election result, Webdunia Malayalam
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്‌ട്രോങ് റൂം തുറക്കുന്നു

കേന്ദ്രമന്ത്രിമാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ കേരളത്തില്‍ ജനവിധി തേടിയിട്ടുണ്ട്. ഏതാനും മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി.മുരളീധരന്‍ എന്നിവരും സംസ്ഥാന മന്ത്രിസഭയിലെ അംഗമായ കെ.രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി, സിനിമാ താരങ്ങളായ സുരേഷ് ഗോപി, എം.മുകേഷ്, ജി.കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് കേരളത്തില്‍ നിന്നു ജനവിധി തേടുന്ന പ്രമുഖര്‍.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളും ജയിച്ച യുഡിഎഫ് ഇക്കുറിയും പൂര്‍ണ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ എത്തിയതോടെ യുഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 18 ആയി കുറഞ്ഞിരുന്നു. രണ്ട് സീറ്റുകളാണ് എല്‍ഡിഎഫിന്റെ കൈവശമുള്ളത്. കഴിഞ്ഞ തവണത്തെ കനത്ത പരാജയത്തിനു ഇത്തവണ പകരംവീട്ടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

കേരളത്തില്‍ തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് സീറ്റുകളിലാണ് ശക്തമായ ത്രികോണ പോരാട്ടം പ്രതീക്ഷിക്കുന്നത്. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പ്. ഇത്തവണ ഏറ്റവും ചുരുങ്ങിയ പത്ത് സീറ്റ് നേടാന്‍ കഴിയുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും വിലയിരുത്തുന്നത്. അതേസമയം രണ്ട് സീറ്റുകളിലാണ് ബിജെപിക്ക് വിജയപ്രതീക്ഷയുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :