'അങ്ങനെ അടിച്ച് കേറി വാ '; സുരേഷ് ഗോപിയുടെ വിജയത്തില്‍ സന്തോഷമറിയിച്ച് സിനിമ പ്രവര്‍ത്തകരും

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ജൂണ്‍ 2024 (11:54 IST)
തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോഴും ലീഡ് നില കുത്തനെ ഉയര്‍ത്തുകയാണ് സുരേഷ് ഗോപി. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത കുതിപ്പ് യുഡിഎഫിനെ പോലും ഞെട്ടിച്ചിരിക്കുന്നു.2,00,000 മുകളില്‍ വോട്ടുകള്‍ ഇതിനോടകം തന്നെ സുരേഷ് ഗോപി നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ വിജയം ആഘോഷമാക്കുകയാണ് സിനിമ മേഖലയിലുള്ള സഹപ്രവര്‍ത്തകരും.

പി.ആര്‍.ഓ മഞ്ജു ഗോപിനാഥ് ഉള്‍പ്പെടെയുള്ള സുരേഷ് ഗോപിയുടെ വിജയം ആഘോഷിക്കുകയാണ്. നടി സാധിക വേണുഗോപാല്‍ ഉള്‍പ്പടെയുള്ള താരങ്ങളും തങ്ങളുടെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.മഞ്ജു ഗോപിനാഥിന്റ സോഷ്യല്‍ മീഡിയയുടെ പോസ്റ്റിന് താഴെയാണ് സാധിക ആവേശം പങ്കിട്ടത്.

49537 വോട്ടിന് സുരേഷ് ഗോപി ഇപ്പോഴും ലീഡ് ചെയ്യുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :