1. വാര്‍ത്താലോകം
  2. തെരഞ്ഞെടുപ്പ് 2019
  3. ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019
  4. Lok sabha election result 2019

ഉണ്ണിത്താന് സ്വപ്ന നേട്ടം, ഇതാദ്യമായി ജയത്തിന് തൊട്ടരികെ!

Lok sabha election result 2019
കേരളത്തിൽ 1977 ആവർത്തിക്കുമോയെന്ന ആകാംഷയിലാണ് യു ഡി എഫ്. ആ വർഷം 20ൽ 20 സീറ്റിലും യു ഡി എഫ് ആയിരുന്നു വിജയം സ്വന്തമാക്കിയത്. നിലവിൽ പകുതി വോട്ടുകൾ എണ്ണിത്തീരുമ്പോൾ 19 സീറ്റിലും യു ഡി എഫിനാണ് മേൽക്കൈ. ഒരു സ്ഥലത്ത് മാത്രമാണ് എൽ ഡി എഫ് മുന്നേറുന്നത്. 
 
അതേസമയം, യു ഡി എഫിനെ പോലും അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് കാസർഗോഡ് കോൺഗ്രസ് സ്ഥാനാർത്ഥിയായ രാജ്‌‌മോഹൻ ഉണ്ണിത്താൻ കാഴ്ച വെയ്ക്കുന്നത്. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫിന് കിട്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് കഴിഞ്ഞ ദിവസം കൂടി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതേ ഉള്ളു. ആത്മവിശ്വാസം ഉണ്ടെന്ന് ആവർത്തിച്ച് പറഞ്ഞാലും ഇത്രയധികം ലീഡ് ഉണ്ടാകുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് വേണം കണക്കാക്കാൻ.
 
ഏറെ പ്രതിഷേധങ്ങൾ നിറഞ്ഞു നിന്നിടത്താണ് രാജ്മോഹൻ ജയത്തിന്റെ രുചി അറിയുന്നതെന്നതും ശ്രദ്ധേയമാണ്. ഉണ്ണിത്താനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായെത്തിയത് ഡി സി സി ആയിരുന്നു. പുറമേ നിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാകില്ലെന്നായിരുന്നു അവർ ഉന്നയിച്ചത്. എന്നാൽ, നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. 
അടുത്ത ലേഖനം
വെള്ളം കോരിവെച്ചിരുന്നു, എന്തു ചെയ്യാം കോൺഗ്രസ് അതെടുത്തോണ്ട് പോയി; തോറ്റതിൽ നിരാശ പരസ്യമാക്കി ബിജെപി