അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടിൽ മത്സരിക്കും എന്ന് രാഹുൽ പറഞ്ഞിട്ടില്ല, കേരളത്തിലെ കോൺഗ്രസുകാർ പറയുന്നത് വസ്തുതാ വിരുദ്ധം: പിസി ചാക്കോ
- സുനീറിനോട് തോൽക്കാനാകും രാഹുലിന്റെ വിധി; കോൺഗ്രസിന്റെ നയം തെറ്റെന്ന് കാനം
- ഉമ്മൻചാണ്ടിയുടെ ചാണക്യതന്ത്രം, രാഹുൽ ജയിച്ചാൽ സിദ്ദിഖ് തന്നെ വയനാട്ടിൽ മത്സരിക്കും
- കോൺഗ്രസിന് ബിജെപിയുടെ വക ‘ചെക്ക്’; വയനാട്ടില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി? പോരാട്ടം മുറുകുന്നു
- രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമോ? പ്രഖ്യാപനമായിട്ടില്ല; തീരുമാനം ഉടനെന്ന് എഐസിസി
രാഹുലിനെ വിമർശിക്കാൻ മുന്നോട്ടുവന്നിരിക്കുന്നതിലൂടെ രാഷ്ട്രീയ പാപ്പരത്തമാണ് സിപിഎം പ്രകടമാക്കുന്നത് : രമേശ് ചെന്നിത്തല
രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അനുകൂല തരംഗമുണ്ടാകും.
വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ ഏറ്റവുമധികം എതിർക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ബിജെപിയെക്കാൾ എതിർപ്പാണ് സിപിഎം ഉന്നയിക്കുന്നത്.
കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന ആശങ്കയാണ് ഇതിനു പിന്നിൽ. രാഹുലിനെ വിമർശിക്കാൻ മുന്നോട്ടുവന്നിരിക്കുന്നതിലൂടെ രാഷ്ട്രീയ പാപ്പരത്തമാണ് സിപിഎം പ്രകടമാക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെ പിന്തുണയ്ക്കാൻ തയ്യാറാകാത്തതിലൂടെ ഹിമാലയൻ മണ്ടത്തരമാണ് സിപിഎം ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായാൽ ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അനുകൂല തരംഗമുണ്ടാകും. ജനങ്ങൾ മുഴുവൻ അദ്ദേഹത്തിന് പിന്നിൽ അണിനിരക്കും. കേരളത്തിൽ മതേതര മനസ്സ് രാഹുലിന്റെ പിന്നിൽ ഉറച്ചുനിൽക്കുമെന്ന് വിശ്വസിക്കന്നതായും ചെന്നിത്തല പറഞ്ഞു. എന്നാൽ കേരളത്തിലെ 20 മണ്ഡലങ്ങളായും യുഡിഎഫ് തൂത്തുവാരുമെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് സിപിഎം ആശങ്കയിലാണ്. അതുകൊണ്ട് തന്നെ സിപിഎം വിളറിപൂണ്ടിരിക്കുകയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎമ്മെന്നും ചെന്നിത്തല പറഞ്ഞു.