Last Modified ഞായര്‍, 24 മാര്‍ച്ച് 2019 (10:40 IST)
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ഏറെക്കുറെ കേരള കോൺഗ്രസിനിടയിൽ ഉറപ്പായെങ്കിലും കേന്ദ്രത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനം എഐസിസി നേരത്തെ എടുത്തിരുന്നതായി റിപ്പോര്‍ട്ട്.
ഇക്കാര്യം എഐസിസി കെപിസിസിയെ അറിയിച്ചിരുന്നു. ആരുടെയും പേര് വയനാട് മണ്ഡലത്തില്‍ നിന്നും നിര്‍ദേശിക്കേണ്ടയെന്ന് ഹൈക്കമാന്‍ഡ് കെപിസിസിയെ അറിയിച്ചിരുന്നു. ഇതോടെ പേര് നിര്‍ദേശിക്കാതെ പട്ടിക അയ്ക്കാനുള്ള കെപിസിസി നീക്കത്തെ തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണ്. ഒരാളുടെ പേര് നിര്‍ദേശിക്കണമെന്ന് അറിയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ത്തി പിന്‍വലിക്കുന്നതാണ് നല്ലതെന്നും ഉമ്മന്‍ ചാണ്ടി നേതൃത്വത്തെ ധരിപ്പിച്ചു.
രണ്ടു മണ്ഡലങ്ങളിലും രാഹുല്‍ ജയിക്കുകയും വയനാട് ഒഴിയുകയും ചെയ്താല്‍ ടി സിദ്ധിഖ് തന്നെ ഇവിടെ യുഡിഎഫിനായി മത്സരിക്കുമെന്നാണ് സൂചന.രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ജനവിധി തേടണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകും.