1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. youth congres,js joshi,black mail case

ജെ എസ് ജോഷിയെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

യൂത്ത് കോണ്‍ഗ്രസ്
എംഎല്‍എ ഹോസ്റലില്‍ ഒളിവില്‍ കഴിഞ്ഞ ബ്ളാക്മെയില്‍ കേസിലെ പ്രതി ജയചന്ദ്ര രക്ഷപെടാന്‍ സഹായിച്ചതിന് ജെ എസ് ജോഷിയെ യൂത്ത് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി.

ജോഷിയുടെ കാറില്‍ നിന്നാണ് ജയചന്ദ്ര പോലീസ് അറസ്റ് ചെയ്തത്. നെയ്യാറ്റിന്‍കര പെരുംപഴുതൂര്‍ മണ്ഡലം കമ്മറ്റി പ്രസിഡന്റാണ് ജെ എസ് ജോഷി.

കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം ബുധനാഴ്ച രാത്രിയാണ് എംഎല്‍എ ഹോസ്റ്റലില്‍ പരിശോധ നടത്തിയത്. എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കേസിലെ പ്രതി ജയചന്ദ്രനെ പിടികൂടാനായിരുന്നു നീക്കം. പരിശോധന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് കടന്നുകളഞ്ഞ ജയചന്ദ്രനെ ഹോസ്റ്റലിന് പുറത്ത് നിന്ന് പിടികൂടുകയായിരുന്നു.
About Writer
VISHNU.NL