അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് ലോക എയ്ഡ്സ് ദിനം: എയ്ഡ്സ് പടരുന്നത് ഇങ്ങനെ
- ആധാര്‍ സൈസ് റേഷന്‍ കാര്‍ഡുകള്‍ എടുക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന് പരാതി; 65 രൂപയിധികം ഈടാക്കരുതെന്ന് മന്ത്രി
- വാക്സിനെടുക്കാത്തവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കാന്‍ ആരോഗ്യവകുപ്പ്
- തൃശൂരില്‍ നോറോ വൈറസ് ഭീതി; ആഹാരത്തിലും വെള്ളത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി
2025ഓടെ പുതിയ എച്ച്‌ഐവി അണുബാധ ഇല്ലാതാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
2025 വര്‍ഷത്തോടെ പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് അത് നേരത്തെ കൈവരിക്കാനാകും.
ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സംസ്ഥാനത്ത് ലോക എയ്ഡ്സ് ദിനത്തില്‍ തുടക്കം കുറിക്കുകയാണ്. എച്ച്.ഐ.വി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്.ഐ.വി. അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.