സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 1 ഡിസംബര്‍ 2021 (12:54 IST)
ഇന്ന് ലോകം എയ്ഡ്‌സ് ദിനമായി ആചരിക്കുകയാണ്. 1988മുതലാണ് ലോകാരോഗ്യ സംഘടന എയ്ഡ്‌സ് ദിനമായി ഡിസംബര്‍ ഒന്ന് ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും രോഗിയുടെ രക്തത്തില്‍ നിന്നും ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കുമാണ് എയ്ഡ്‌സ് പടരുന്നത്. ശരീരത്തിന്റെ പ്രതിരോധ ശേഷിയേയാണ് എയ്ഡ്‌സ് പ്രധാനമായും ബാധിക്കുന്നത്. അസമത്വങ്ങള്‍ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. മനുഷ്യര്‍ക്കിടയിലെ അസമത്വങ്ങളാണ് എയ്ഡ്‌സിനെ പ്രതിരോധിക്കുന്നതിലെ പ്രധാന വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.