അനുബന്ധ വാര്‍ത്തകള്‍
- പൊലീസ് സംരക്ഷണത്തിൽ ഇന്നും രണ്ട് യുവതികൾ മല കയറുന്നു, ദർശനത്തിനെത്തിയത് മലയാളികളായ മനിതി സംഘാംഗങ്ങൾ; ആചാരലംഘനം ഉണ്ടായാൽ നട അടയ്ക്കുമെന്ന് തന്ത്രി
- യുവതികൾ മടങ്ങി; തിരിച്ചു വരുമെന്ന് മനിതി സംഘങ്ങൾ, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്
- യുവതികളെ വീണ്ടും തടഞ്ഞു, പമ്പയിൽ നാടകീയ സംഭവങ്ങൾ; മനിതി ആക്ടിവിസ്റ്റ് സംഘടനയെന്ന് ഇന്റലിജൻസ്
- മല കയറാൻ എത്തിയ മനിതി സംഘം പമ്പയിൽ, പ്രതിഷേധക്കാർ പിരിഞ്ഞു പോകണമെന്ന് പൊലീസ്
- 40തോളം സ്ത്രീകള്‍ ശബരിമലയിലേക്ക്; തടയുമെന്ന് സംഘപരിവാര്‍ - മല ചവിട്ടിക്കില്ലെന്ന് ശശികല
മല കയറാനെത്തിയ മലയാളി യുവതികൾക്കെതിരെ അപ്പാച്ചിമേട്ടിൽ പ്രതിഷേധം; ദർശനം നടത്താതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിൽ യുവതികൾ
മല കയറാനെത്തിയ മലയാളി യുവതികൾക്കെതിരെ അപ്പാച്ചിമേട്ടിൽ പ്രതിഷേധം; ദർശനം നടത്താതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിൽ യുവതികൾ
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായെത്തിയ യുവതികൾക്കെതിരെ അപ്പാച്ചിമേട്ടിൽ പ്രതിഷേധം. ശരണം വിളിയുമായാണ് പ്രതിഷേധം നടത്തുന്നത്. എന്നാൽ പ്രതിഷേധം ഉണ്ടായാലും മല കയറും എന്ന ഉറച്ച തീരുമാനത്തിലാണ് രണ്ട് യുവതികളും ഉള്ളത്.
കോഴിക്കോട് മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ഇന്ന് അയ്യപ്പദർശനം തേടി എത്തിയിരിക്കുന്നത്. പൊലീസിന്റെ സുരക്ഷ ഇവർ ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇവർ മലകയറാൻ എത്തിയത് ആദ്യം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടില്ല. എന്നാൽ മല കയറുന്നത് യുവതികൾ ആണെന്ന് മനസ്സിലാക്കി പിന്നീട് പൊലീസ് സുരക്ഷ ഒരുക്കുകയായിരുന്നു.
അതേസമയം കോടതിവിധി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ബിന്ദു പറഞ്ഞു. ദർശനത്തിനെത്തിയത് മലയാളികളായ മനിതി സംഘാംഗങ്ങൾ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാടില്‍ തന്ത്രി.