പൊലീസ് സംരക്ഷണത്തിൽ ഇന്നും രണ്ട് യുവതികൾ മല കയറുന്നു, ദർശനത്തിനെത്തിയത് മലയാളികളായ മനിതി സംഘാംഗങ്ങൾ; ആചാരലംഘനം ഉണ്ടായാൽ നട അടയ്‌ക്കുമെന്ന് തന്ത്രി

പൊലീസ് സംരക്ഷണത്തിൽ ഇന്നും രണ്ട് യുവതികൾ മല കയറുന്നു, ദർശനത്തിനെത്തിയത് മലയാളികളായ മനിതി സംഘാംഗങ്ങൾ; ആചാരലംഘനം ഉണ്ടായാൽ നട അടയ്‌ക്കുമെന്ന് തന്ത്രി

Rijisha M.| Last Modified തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (07:10 IST)
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായി ഇന്നും യുവതികൾ. കോഴിക്കോട് മലപ്പുറം സ്വദേശികളായ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ഇന്ന് അയ്യപ്പദർശനം തേടി എത്തിയിരിക്കുന്നത്. പരിശോധന പോയിന്‍റ് പിന്നിട്ട് അവര്‍ മലകയറി കൊണ്ടിരിക്കുകയാണ്.

പൊലീസിന്റെ സുരക്ഷ ഇവർ ആവശ്യപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ഇവർ മലകയറാൻ എത്തിയത് ആദ്യം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടില്ല. എന്നാൽ മല കയറുന്നത് യുവതികൾ ആണെന്ന് മനസ്സിലാക്കി പിന്നീട് പൊലീസ് സുരക്ഷ ഒരുക്കുകയായിരുന്നു.

യുവതികൾ രണ്ടുപേരും ഇപ്പോൾ നീലിമലയിലെത്തിയിരിക്കുകയാണ്. ദർശനത്തിനെത്തിയത് മലയാളികളായ മനിതി സംഘാംഗങ്ങൾ ആണെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ആചാര ലംഘനമുണ്ടായാല്‍ നട അടയ്ക്കുമെന്ന നിലപാടില്‍ തന്ത്രി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :