അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് ആറുപേര്‍ക്കുകൂടി കൊവിഡ് ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചു; സജീവ കേസുകള്‍ നാലായിരം കടന്നു
- ശലഭ ഊഞ്ഞാലും യൂറോപ്യന്‍ വീടും; തലസ്ഥാനം ഇനി ഉത്സവത്തിമിര്‍പ്പില്‍
- ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ
- മാനന്തവാടി ചെക്ക് ഡാമിന് സമീപം 14കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു
- തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃമാതാവിന്റെ പീഡനത്തെതുടര്‍ന്നെന്ന് പരാതി
രാജ്യത്ത് സ്ത്രീ ശാക്തീകരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ ചിഞ്ചു റാണി
രാജ്യത്ത് സ്ത്രീ ശാക്തീകരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന്റെ ഫ്‌ലാഗ് ഓഫ് പാളയം കണ്ണിമേറ മാര്‍ക്കറ്റില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനം ആണ് നടത്തുന്നത്.
പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ശക്തമായി മുന്നോട്ട് വരാന്‍ ഇത്തരത്തില്‍ ഉള്ള നാടകോത്സവങ്ങള്‍ സഹായകരമാകുമെന്നും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ചണ്ഡിഗഡിലെ നാടക പ്രവര്‍ത്തക ദബീന രക്ഷിത് ഫെസ്റ്റിവല്‍ ബുക്ക് ചടങ്ങില്‍ പ്രകാശനം ചെയ്തു. ഈ മാസം 29 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദേശീയ വനിതാ നാടകോത്സവത്തില്‍ മലയാളം,ഹിന്ദി,ഇംഗ്ലീഷ്, അസമീസ് തുടങ്ങി വിവിധ ഭാഷകളിലെ 11 നാടകങ്ങള്‍ അവതരിപ്പിക്കും.