അനുബന്ധ വാര്‍ത്തകള്‍
- മാനന്തവാടി ചെക്ക് ഡാമിന് സമീപം 14കാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു
- തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃമാതാവിന്റെ പീഡനത്തെതുടര്‍ന്നെന്ന് പരാതി
- ശബരിമല നടവരവിൽ മുൻ വർഷത്തേ അപേക്ഷിച്ച് 18 കോടിയുടെ കുറവ്
- ആളാക്കെ മാറി! പുത്തന്‍ ലുക്കില്‍ ദീപക് പറമ്പോള്‍
- ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി; യുഡിഎഫിനും സംഘപരിവാറിനും വിമര്‍ശനം
ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ
ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപ്തി കുറിച്ച് ഇന്ന് രാവിലെ 10.30നും 11.30നുമിടെ മണ്ഡലപൂജ നടക്കും. മണ്ഡല പൂജയോടനുബന്ധിച്ച് രാവിലെ 9.45 വരെയേ ഭക്തര്‍ക്ക് നെയ്യഭിഷേകത്തിന് അനുമതിയുള്ളൂ. ഇന്നലെ വൈകുന്നേരം 3.30ന് പമ്പയില്‍ നിന്ന് പുറപ്പെട്ട തങ്കയങ്കി അഞ്ചോടെ ശരംകുത്തിയിലെത്തി. തന്ത്രിയുടെ അനുജ്ഞ വാങ്ങി ശരംകുത്തിയിലെത്തിയ ദേവസ്വം അധികൃതരും പോലീസും ചേര്‍ന്ന് തങ്കയങ്കി ഘോഷയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളോടെ സന്നിധാനത്തേക്ക് ആനയിച്ചു.
ഇന്ന് രാത്രി 11ന് അടയ്ക്കുന്ന ക്ഷേത്രനട മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിനു വീണ്ടും തുറക്കും. ജനുവരി 15നാണ് മകരവിളക്ക്.