1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Local News

മാനന്തവാടി ചെക്ക് ഡാമിന് സമീപം 14കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Wayanad
മാനന്തവാടി ചെക്ക് ഡാമിന് സമീപം 14കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അടുവാങ്കുന്ന് കോളനിയിലെ രാജു- ബിന്ദു ദമ്പതികളുടെ മകന്‍ അഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ചെക്ക് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഷോക്കേറ്റത്.
 
നാട്ടുകാര്‍ ഉടന്‍ അഭിജിത്തിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃമാതാവിന്റെ പീഡനത്തെതുടര്‍ന്നെന്ന് പരാതി