1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃമാതാവിന്റെ പീഡനത്തെതുടര്‍ന്നെന്ന് പരാതി

Trivandrum
തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃമാതാവിന്റെ പീഡനത്തെതുടര്‍ന്നെന്ന് പരാതി. തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹനയുടെ വീട്ടുകാരുള്‍പ്പെടെയുള്ളവരുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷം ഭര്‍ത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം വൈകുന്നേരം നാലുമണിയോടെയാണ് യുവതി ആത്മഹത്യ ചെയ്തത്.
 
ഭര്‍തൃവീട്ടിലെ പ്രശ്‌നത്തെ തുടര്‍ന്ന് യുവതി മൂന്ന് ദിവസമായി സ്വന്തം വീട്ടിലായിരുന്നു. തിരുവല്ലം പൊലീസാണ് അന്വേഷണം നടത്തുന്നത്. ഷഹനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും.
അടുത്ത ലേഖനം
മാനന്തവാടി ചെക്ക് ഡാമിന് സമീപം 14കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു