1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Woman dies after second snake bit

പാമ്പുകടിയേറ്റു രക്ഷപ്പെട്ട യുവതി മൂർഖന്റെ കടിയേറ്റു മരിച്ചു

Woman
ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന യുവതി സ്വന്തം വീട്ടിൽ രാത്രി ഉറക്കത്തിൽ വീണ്ടും മൂർഖന്റെ കടിയേറ്റു മരിച്ചു. അഞ്ചൽ ഏറം വെള്ളശേരി വീട്ടിൽ വിജയസേനന്റെ മകൾ ഉത്ര എന്ന ഇരുപത്തഞ്ചുകാരിക്കാണ്  ഈ ദുർവിധി ഉണ്ടായത്.
 
ഭർത്താവ് സൂരജിന്റെ കുടുംബവീടായ അടൂർ പറക്കോട് കാരയ്‌ക്കൽ ശ്രീസൂര്യയിൽ വച്ച് കഴിഞ്ഞ മാസമാണ്  ഉത്തരയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. ചികിത്സയെ തുടർന്ന് ഉത്ര സ്വന്തം വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവിനും മകനുമൊപ്പം ഒരു മുറിയിൽ തന്നെ ഉറങ്ങുകയായിരുന്നു ഉത്ര. എന്നാൽ നേരം പുലർന്നിട്ടും ഉണരാത്ത ഉത്രയെ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പാമ്പുകടിയേറ്റു മരിച്ച വിവരം അറിഞ്ഞത്.
 
വീട്ടിലെത്തി മുറി പരിശോധിച്ചപ്പോൾ മൂർഖനെ കണ്ടെത്തി തല്ലിക്കൊല്ലുകയും ചെയ്തു. തുറന്നിട്ട ജനാല വഴി പാമ്പ് അകത്തു കടന്നതാവാം എന്നാണു കരുതുന്നത്. 
അടുത്ത ലേഖനം
കൊവിഡ് വ്യാപനത്തിൽ വുഹാൻ ചന്തയ്ക്ക് വലിയ പങ്കെന്ന് ലോകാരോഗ്യ സംഘടന