അനുബന്ധ വാര്‍ത്തകള്‍
- രണ്ട് കൈകളും ഇല്ലാത്ത കുരങ്ങന് പഴം വായില്‍ വെച്ച് കൊടുക്കുന്ന പൊലീസ്!
- സംഭവം നടന്ന ദിവസം ഭർത്താവ് സ്കൂളിൽ ഇല്ല; പെൺകുട്ടിയുടെ വാട്ട്സ് ആപ്പും ഫെയ്സ് ബുക്കും പരിശോധിക്കണം: പാനൂർ കേസ് പ്രതിയുടെ ഭാര്യ
- ലോക്ക് ഡൗണ്‍ ലംഘനം: ഒറ്റപ്പാലത്ത് ഉത്സവത്തില്‍ പങ്കെടുത്ത 18 പേര് അറസ്റ്റില്‍; സ്ത്രീകള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ കേസ്
- മൂന്നുവയസുകാരിയുടെ ദേഹത്ത് തിളച്ച മീന്‍കറി ഒഴിച്ചു; മുത്തച്ഛന് അറസ്റ്റില്‍
- ലോക്ക് ഡൗണ്‍: സംസ്ഥാനത്ത് അശ്ലീല സൈറ്റുകളുടെ വ്യാപനം; കുട്ടികളുടെ ചിത്രം പങ്കുവയ്ക്കുന്നവരുടെ എണ്ണവും കൂടിയെന്ന് സൈബര്‍ ഡോം
തിരുവനന്തപുരത്ത് വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു
വീട്ടില്‍ കിടന്ന് ഉറങ്ങിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മംഗലപുരത്ത് പുലര്‍ച്ചെ മൂന്നു മണിക്ക് ആയിരുന്നു സംഭവം. വീടിന്റെ ജനല്‍ച്ചില്ല് തകര്‍ത്താണ് അക്രമി ആസിഡൊഴിച്ചത്. ഗുരുതര പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്കില്‍ ശുചീകരണത്തൊഴിലാളിയാണ് പരിക്കേറ്റ യുവതി.
മുഖത്തും ശരീരത്തുമായി യുവതിക്ക് 29 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറയുന്നു. സംഭവത്തേത്തുടര്‍ന്ന് ഉടന്‍തന്നെ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടാതെ യുവതിയുടെ മുന്‍ഭര്‍ത്താവായ വിനീഷ് എന്നയാളെ പൊലീസ് പിടിച്ചു. നേരത്തേയും യുവതിയുടെ പരാതിയില്‍ വിനീഷിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.