വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 9 മെയ് 2020 (07:37 IST)
ലോകമാകെ
കൊവിഡ് 19 വൈറസ് പടർന്നുപിടിച്ചതിൽ വുഹാനിലെ ചന്തയ്ക്ക് വലിയ പങ്കുണ്ടെന്ന് തുറന്നു സമ്മതിച്ച് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണം എന്ന ഓസ്ട്രേലിയ ആവശ്യം ഉന്നയിച്ചതിന് പിന്നലെയാണ് ഡബ്ല്യുഎച്ച്ഒ നിലപാട് വ്യക്തമാക്കിയത്.
വുഹാൻ ചന്ത വൈറസിന്റെ ഉത്ഭവ സ്ഥാനമോ, വർധനാകേന്ദ്രമോ ആകാം എന്ന്, ലോകാരോഗ്യ സംഘടനയുടെ ഭക്ഷ്യസുരക്ഷാ, വൈറസ് വിദഗ്ധൻ ഡോ പീറ്റർ ബെൻ എംബാറെക് പറഞ്ഞു. അതിനിടെ കൊവിഡ് വ്യാപനത്തിന് കാരണം ചൈനയുടെ കഴിവില്ലായ്മ ആണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഉത്ഭവ സ്ഥാനത്തുവച്ച് തന്നെ വൈറസിന്റെ വ്യാപനം ചെറുക്കുക എളുപ്പമായിരുന്നു എന്നാൽ അതുണ്ടായില്ല എന്നാണ് ഡോണാൾഡ് ട്രംപ് ആവർത്തിച്ചത്.