1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Will take back the land in Pattoor

‘പാറ്റൂരിലെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കും’

പാറ്റൂര്‍
പാറ്റൂരിലെ പുറമ്പോക്കുഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. തിരിച്ചുപിടിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. 
 
അതേസമയം ഭൂമിവിവാദത്തിലെ വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രി തിരുവഞ്ചൂര്‍  പൂഴ്ത്തിയെന്ന് വി എസ്  അച്യുതാനന്ദന്‍ ആരോപിച്ചു. നിര്‍മാണം നിര്‍ത്തിവയ്ക്കണം. സംഭവത്തില്‍ അന്വേഷണം വേണമെന്നും വിഎസ് ആവശ്യപ്പെട്ടു. 
 
പാറ്റൂരില്‍ നിര്‍മ്മാണ കമ്പനിയാ‍യ ആവൃതി മാളിനെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍ മുന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.