അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: തോരാതെ മഴ; കാലവർഷം ഇന്ന് എത്തിയേക്കും
- ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി ബിജെപി അനുഭാവി
- കേരളത്തില്‍ കാലാവര്‍ഷം ഇന്ന് എത്തിയേക്കും; എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
- എടിഎം പിന് മറന്നുപോയോ ഇങ്ങനെ ചെയ്താല്‍ മതി
- നീറ്റ്, സിബിഎസ്ഇ മാര്‍ക്കിംഗ് പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ അശ്രദ്ധയെ വിമര്‍ശിച്ച് കേരള സര്‍ക്കാര്‍
രഹസ്യരേഖകൾ പുറത്തേക്ക് നൽകി; ധവളപത്രത്തിൽ ചട്ടലംഘനവുമായി സർക്കാർ
ഇതിന് മുൻപ് സഭയിൽ സമർപ്പിച്ച ധവളപത്രങ്ങൾ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കുന്നതിൽ ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ് സർക്കാർ. സർക്കാരിന്റെ രഹസ്യ രേഖകൾ പുറത്തുനിന്നുള്ള കക്ഷിക്ക് സർക്കാർ കൈമാറി. സി ആൻഡ് എജിക്കു പോലും നൽകാതെയാണ് സർക്കാർ സ്വകാര്യ വ്യക്തികൾക്കു രേഖകൾ കൈമാറിയത്.
ഇതിന് മുൻപ് സഭയിൽ സമർപ്പിച്ച ധവളപത്രങ്ങൾ ധനകാര്യ വകുപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. ഔദ്യോഗിക രഹസ്യരേഖകൾ പുറത്ത് ആർക്കും നൽകില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആരോപിച്ചു. ധവളപത്രം പുറത്തിറക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും, നുണപറയുന്നതിനിടയ്ക്ക് സത്യം പുറത്തുവരുന്നത് നല്ലതാണെന്നും ബാലഗോപാൽ പറഞ്ഞു.
പുറത്തുനിന്നുള്ള വ്യക്തികളെ കൊണ്ടാണ് ധവളപത്രം തയ്യാറാക്കിയത്. അങ്ങനെ സ്വകാര്യ കക്ഷികളെക്കൊണ്ട് ധവളപത്രം തയ്യാറാക്കാനാകില്ല. സർക്കാർ മറുപടി പറയണമെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം ചട്ടലംഘനമില്ലെന്നും പുറത്തുനിന്നുള്ള ആളുകളുടെ നിർദേശങ്ങൾ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശൻ ന്യായീകരിച്ചു.