1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VS Achuthanandan

വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തികച്ചും ന്യായമാണ്; ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണം: വി എസ്

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്ന് വിഎസ്

VS Achuthanandan
തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണപിന്തുണയുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. തികച്ചും ന്യായമായ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നതെന്നും ആ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.  
 
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ തിരുവനന്തപുരം ലോ അക്കാദമി അനധികൃതമായി ഭൂമി കൈവശം വെച്ചിരിക്കുകയാണ്. ആവശ്യമായതിനേക്കാള്‍ മൂന്ന് ഇരട്ടിയോളം ഏക്കര്‍ ഭൂമിയിലാണ് ഇപ്പോള്‍ അക്കാദമി പ്രവര്‍ത്തിക്കുന്നത്. ആ ഭൂമി എത്രയും പെട്ടെന്ന് സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും പതിനഞ്ച് ദിവസമായി ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കെ വി എസ് പറഞ്ഞു 
അടുത്ത ലേഖനം
ലക്ഷ്മി നായരുടെ രാജി ആവശ്യം പ്രായോഗികമല്ലെന്ന് സിപി‌എം; രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് എസ്‌എഫ്‌ഐ