ലക്ഷ്മി നായരുടെ രാജി ആവശ്യം പ്രായോഗികമല്ലെന്ന് സിപി‌എം; രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് എസ്‌എഫ്‌ഐ

ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുളള എസ്എഫ്‌ഐ സമരം പ്രായോഗികമല്ലെന്ന് സിപി‌എം

lakshmi nair, kerala law academy, sfi, cpm, തിരുവനന്തപുരം, ലോ അക്കാദമി, ലക്ഷ്മി നായര്‍, എസ്എഫ്‌ഐ, സിപിഎം
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 25 ജനുവരി 2017 (10:42 IST)
തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ നടക്കുന്ന വിദ്യാര്‍ഥി സമരത്തില്‍ സിപിഎം ഇടപെടല്‍. പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്നും എസ്എഫ്‌ഐ പിന്മാറണമെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ജില്ലാനേതൃത്വം എസ്എഫ്‌ഐയോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്.

അതേസമയം സമരത്തില്‍ നിന്നും ഒരുകാരണവശാലും പിന്നോട്ടുപോകില്ലെന്നും വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ സമരമെന്നും എസ്എഫ്ഐ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ രാജിവെക്കുന്നതുവരെ ഈ സമരം തുടരുമെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തികച്ചും അടിസ്ഥാനരഹിതമാണെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി തോമസ് പറഞ്ഞു.

കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ഥികള്‍ക്കെതിരായി നടത്തുന്ന ജാതിവിവേചനം അടക്കമുളള കാര്യങ്ങള്‍ക്കെതിരായിട്ടാണ് ലോ അക്കാദമിയില്‍ എസ്എഫ്‌ഐ, എഐഎസ്എഫ്, കെഎസ്‌യു. എബിവിപി എന്നീ വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിനിറങ്ങിയത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി.എസ് അച്യുതാനന്ദന്‍ സമരപ്പന്തലിലേക്കെത്തി. വി.എം സുധീരനും, പി.കെ കുഞ്ഞാലിക്കുട്ടിയും അടക്കമുളളവര്‍ ഇന്ന് സമരപന്തലിലേക്ക് എത്തുമെന്നാണ് വിവരങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :