അനുബന്ധ വാര്‍ത്തകള്‍
- തലശ്ശേരിയില്‍ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു
- എലത്തൂരിലെ ട്രെയിന്‍ കേസില്‍ ഇന്ന് തെളിവെടുപ്പിന് സാധ്യത
- സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- റേഷന്‍കട തൊഴിലാളികളുടെ കയറ്റിറക്ക് കൂലിയില്‍ 15% വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു
- പ്രണയത്തിൽ നിന്നും പിന്മാറാത്ത മുൻ കാമുകനെ ഗുണ്ടക്കളെ വിട്ട് നഗ്നനാക്കി മർദ്ദിച്ച സംഭവം, മുഖ്യപ്രതി ലക്ഷ്മിപ്രിയ അറസ്റ്റിൽ
വന്‍ വിലക്കിഴിവില്‍ അവശ്യ സാധനങ്ങള്‍ വാങ്ങിക്കാം; വിഷു-റംസാന് ചന്തകള്‍ ഇന്നുമുതല്‍
സപ്ലെകോയുടെ ഈ വര്‍ഷത്തെ വിഷു-റംസാന് ചന്തകള്‍ ഇന്ന് ആരംഭിക്കും. ഇന്നുമുതല്‍ ഈ മാസം 21 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. 14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
വിഷുവിനും റംസാനും സ്പെഷല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റു സാധനങ്ങള്‍ എന്നിവ 10 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവില്‍ മേളകളില്‍ വില്‍പ്പന നടത്തും. അരി, പഞ്ചസാര എന്നീ ഇനങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ ഇനങ്ങള്‍ക്കും ശബരി ഇനങ്ങള്‍ക്കും പ്രത്യേകം വിലക്കിഴിവ് ലഭിക്കും.