സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (09:36 IST)
തലശ്ശേരിയില്‍ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളി പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റത്. കഴിഞ്ഞദിവസം രാത്രിയാണ് സ്‌ഫോടനം നടന്നത്. ഇയാള്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയാണ് സ്‌ഫോടനം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവ സ്ഥലത്ത് ബോംബ് സ്‌കോഡ് എത്തി പരിശോധനകള്‍ ആരംഭിച്ചു.
അതേസമയം വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ആയതിനാല്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.