റേഷന്‍കട തൊഴിലാളികളുടെ കയറ്റിറക്ക് കൂലിയില്‍ 15% വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ഏപ്രില്‍ 2023 (17:04 IST)
എന്‍ എഫ് എസ് എ ഗോഡൗണുകളിലും
റേഷന്‍കടകളിലും കയറ്റിറക്ക് തൊഴിലാളികളുടെ
നിലവിലെ കൂലിയില്‍ 15 ശതമാനം വര്‍ധനവ് നല്‍കുന്നതിന് തീരുമാനമായി. നിലവിലുണ്ടായിരുന്ന കൂലി നിരക്ക് കരാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിച്ച സാഹചര്യത്തില്‍ ലേബര്‍ കമ്മിഷണര്‍ ഡോ കെ വാസുകിയുടെ അദ്ധ്യക്ഷതയില്‍ കമ്മിഷണറേറ്റില്‍ വിളിച്ചു ചേര്‍ത്ത തൊഴിലാളിയൂണിയന്‍ പ്രതിനിധികളുടെയും കരാറുകാരുടെയും യോഗത്തിലാണ് തീരുമാനം. പുതുക്കിയ കൂലി ഏപ്രില്‍ 11 മുതല്‍
പ്രാബല്യത്തിലായതായി കമ്മിഷണര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :