അനുബന്ധ വാര്‍ത്തകള്‍
- വൈകിട്ട് കഴിക്കാന്‍ പൊറോട്ടയും ചിക്കനും വേണമെന്ന് അഫാന്; കിടക്കാന്‍ പായ ചോദിച്ചുവാങ്ങി
- 'ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ താൽപര്യമില്ല': ഭാര്യയുടെ മൊഴി രേഖപ്പെടുത്തി
- 'നവീൻ ബാബുവും കണ്ണൂർ കളക്ടറും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല'; അന്വേഷണ റിപ്പോർട്ടിൽ മൊഴി
- കാണാതായിട്ട് മൂന്നാഴ്ച, അന്നേദിവസം മുതൽ കാണാതായ പ്രദേശവാസിയിലും ദുരൂഹത; ശ്രുതി എവിടെ?
- പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു
'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ സുഹൃത്ത് ഫർസാനയെ തന്റെ വീട്ടിലെത്തിച്ചത് അമ്മയ്ക്ക് അസുഖം കൂടിയെന്ന് കള്ളം പറഞ്ഞ്. കാൻസർ രോഗിയായ അമ്മ ഷെമിക്ക് അസുഖം കൂടുതലാണെന്നും ഫർസാനയെ കാണണമെന്ന് ഉമ്മ പറഞ്ഞെന്നും പറഞ്ഞായിരുന്നു അഫാൻ പെണ്സുഹൃത്തിനെ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിച്ച ശേഷം ഫർസാനയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫാൻ പൊലീസിന് മൊഴി നൽകി.
നടന്ന് കാവറ റോഡിലെത്തിയ ഫർസാനയെ ബൈക്കിൽ കാത്തുനിന്ന അഫാൻ വീട്ടിലെത്തിച്ചു. അകത്ത് കടന്നതും ഫർസാനയെ അഫാൻ ആക്രമിച്ചു. പണയംവയ്ക്കാൻ നൽകിയ സ്വർണമാല തിരികെ ചോദിച്ച് സമ്മർദത്തിലാക്കിയ ഫർസാനയോടു വൈരാഗ്യം തോന്നിയിരുന്നെന്നും ഇയാൾ പറയുന്നു. ദുരിതാവസ്ഥയിൽ തന്നെ വീർപ്പുമുട്ടിച്ചെന്ന ചിന്തയാണു ഫർസാനയോടുണ്ടായിരുന്നതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി.
സ്വന്തം വീട്ടിൽ അമ്മ ഷെമിയെ ആക്രമിച്ച ശേഷം മുറി പൂട്ടിയ ശേഷം മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലേക്കു പോയി. മുത്തശ്ശിയെയും പിതൃസഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തി. ഇതിനുശേഷമാണ് ഫർസാനയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.