അനുബന്ധ വാര്‍ത്തകള്‍
- വിവാഹത്തെക്കുറിച്ച് കുടുംബങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നതിനിടെ കാമുകിയെ മുറിയില്‍ വെച്ച് കൊലപ്പെടുത്തി, തുടര്‍ന്ന് ആത്മഹത്യ
- Pushpa 2 Release, Woman Killed: അപ്രതീക്ഷിത അതിഥിയായി അല്ലു അര്ജുന് തിയറ്ററില്‍; തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു
- ഭാര്യയുടെ മാതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്; സംഭവം ആറ്റിങ്ങലില്‍
- ചികിത്സാ ചിലവ് താങ്ങാനായില്ല; 15 ദിവസം പ്രായമായ മകളെ ജീവനോടെ കുഴിച്ചുമൂടി പിതാവ്
- പരാതി നല്കാന് എസ്പി ഓഫീസിലെത്തിയ യുവതിയെ പൊലീസുകാരനായ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി
പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു
കൊല്‍ക്കത്തയില്‍ കാര്‍ പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഒരു ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു. ചൊവ്വാഴ്ച തന്റെ വീടിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ 38 കാരനായ ജയന്ത സെന്‍ അബദ്ധത്തില്‍ ഒരു സ്‌കൂട്ടറില്‍ ഇടിച്ചു വീഴ്ത്തിയിരുന്നു. ഉടന്‍ തന്നെ ഒരു കൂട്ടം അജ്ഞാതര്‍ സ്ഥലത്തെത്തി സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
സെന്നിന്റെ കുടുംബം ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചങ്കിലും രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന്, സഹോദരന്‍ പ്രശാന്ത സെന്‍ പോലീസില്‍ പരാതി നല്‍കി, ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) യുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ജാദവ്പൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരവാദികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും അധികൃതര്‍ ഇപ്പോള്‍ അന്വേഷണം നടത്തിവരികയാണ്.