വീണ്ടും വെള്ളാപ്പള്ളി, എന്‍‌എന്‍‌ഡിപി യോഗം തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം

കൊല്ലം| VISHNU N L| Last Updated: തിങ്കള്‍, 10 ഓഗസ്റ്റ് 2015 (11:02 IST)
തുടർച്ചയായി അഞ്ചാം തവണയും എന്‍‌എന്‍‌ഡിപി യോഗം ജനറൽ സെക്രട്ടറിയായി വൻ ഭൂരിപക്ഷത്തിൽ വെള്ളാപ്പള്ളി നടേശനെ തെരഞ്ഞെടുത്തു. വെള്ളാപ്പളളിയുടെ പാനലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം എസ്‌.എന്‍. കോളജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ സ്‌ഥാനത്തേയ്‌ക്ക് ഡോ. എം.എന്‍ സോമന്‍ 8892 വോട്ടിന്‌ തെരഞ്ഞെടുക്കപ്പെട്ടു. വിജയം ആവര്‍ത്തിച്ച്‌ യോഗം സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ 8946 വോട്ടിനും തെരഞ്ഞെടുക്കപ്പെട്ടു.

ആകെ 10,478 വോട്ടര്‍മാരാണ്‌ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്‌. വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേയ്‌ക്ക് തുഷാര്‍ വെള്ളാപ്പള്ളി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്.എൻ.ഡി.പി യോഗത്തെ സംഘടിത രാഷ്ട്രീയ ശക്തിയാക്കി വളർത്തുകയാണ് ഇനി തന്റെ പ്രഥമ ദൗത്യമെന്ന് തുടർച്ചയായി അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :