അനുബന്ധ വാര്‍ത്തകള്‍
- ശബരിമല: അഞ്ചു പേരില്‍ അധികമുള്ള പേട്ടതുള്ളല്‍, ഘോഷയാത്രകള്‍ തുടങ്ങിയവ വാഹനത്തിലോ കാല്‍നടയായോ നടത്താന്‍ പാടില്ല
- മദ്യപിച്ച് ഭാര്യവീട്ടില്‍ കലഹം: അനുനയത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ എസ് ഐ മര്‍ദിച്ചു
- ഹണി ട്രാപ്പ്: വ്യാപാരിയില്‍ നിന്ന് രണ്ടുലക്ഷം തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍
- വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ 22കാരിയെ ഡോക്ടറായ പുരോഹിതന് പീഡിപ്പിച്ചു; ഇറങ്ങിയോടിയ യുവതിയുടെ പരാതിയില്‍ പുരോഹിതനെതിരെ കേസ്
- സംശയം: എട്ടുവയസുകാരന്റെ മുന്നിലിട്ട് 67 കാരിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയയാള്‍ക്ക് ജീവപര്യന്തം
ബൈക്കില്‍ സഞ്ചരിച്ച പിതാവും മകനും ടോറസ് ഇടിച്ചു മരിച്ചു
കോട്ടയം: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകനും മരിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു ഇലഞ്ഞി ആലപുരം കോലടിയില്‍ രാജീവ് (53), മകന്‍ മിഥുന്‍ (23) എന്നിവരാണ് മരിച്ചത്.
മോനിപ്പള്ളി ജംഗ്ഷനില്‍ വച്ച് ഇലഞ്ഞി റോഡില്‍ നിന്ന് എം.സി റോഡിലേക്ക് കയറിയ ബൈക്കില്‍ എതിരില്‍ നിന്ന് വന്ന ടോറസ് ഇടിച്ച. സംഭവസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയേറ്റു വീണ ബൈക്കിനെയും യാത്രക്കാരെയും കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയ ശേഷമാണ് ടോറസ് നിന്നത്.